Today: 17 Jun 2025 GMT   Tell Your Friend
Advertisements
      പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി       യുകെയില്‍ ട്രംപ് മോഡല്‍ യാത്രാവിലക്ക് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് നേതാവ്       നൈജീരിയയില്‍ ക്റൈസ്തവ വംശഹത്യ തുടരുന്നു       ടിക് ടോക് താരം ഖാബി ലാമിനെ യുഎസ് അറസ്റ്റ് ചെയ്തു       ജി7 ഉച്ചകോടിയില്‍ ഇറാന്‍ ~ ഇസ്രയേല്‍ സംഘര്‍ഷം മുഖ്യ ചര്‍ച്ചാവിഷയമായി       ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്       ജര്‍മനിയില്‍ പരി.മാതാവിന്റെയും വി.തോമാശ്ളീഹായുടെയും തിരുനാള്‍ ജൂണ്‍ 28,29 തീയതികളില്‍       മോദി ക്യാനഡയിലേക്ക്; പ്രശ്നപരിഹാരത്തിനു സാധ്യത       ഓസ്ട്രേലിയയില്‍ പൊലീസ് മര്‍ദനമേറ്റ ഇന്ത്യന്‍ വംശജന്‍ ചികിത്സയില്‍ മരിച്ചു       ജര്‍മനിയില്‍ സീറോ മലങ്കര കത്തോലിക്കാ സഭാസംഗമം ജൂണ്‍ 20 മുതല്‍ 22 വരെ
വത്തിക്കാന്‍ ജീവനക്കാര്‍ക്ക് കോണ്‍ക്ളേവ് ബോണസ് പ്രഖ്യാപിച്ചു
Photo #1 - Europe - Otta Nottathil - vatican_conclave_bonus
വത്തിക്കാന്‍ സിറ്റി: അയ്യായിരം വത്തിക്കാന്‍ ജീവനക്കാര്‍ക്ക് 500 യൂറോ വീതം കോണ്‍ക്ളേവ് ബോണസ് പ്രഖ്യാപിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. റോമന്‍ കൂരിയയിലും വത്തിക്കാന്‍ മ്യൂസിയങ്ങള്‍, വത്തിക്കാന്‍ ഫാര്‍മസി, ലൈബ്രറി, മീഡിയ തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന അയ്യായിരത്തോളം ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളത്തില്‍ ഈ തുക അധികമായി ലഭിക്കും.

മാര്‍പ്പാപ്പമാര്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ കോണ്‍ക്ളേവ് ബോണസുകള്‍ വിതരണം ചെയ്യുന്ന പതിവുണ്ട്. ഒരു മാര്‍പ്പാപ്പയുടെ മരണത്തെ തുടര്‍ന്നുള്ള ആഴ്ചകളില്‍ പുതിയ ഒരാളെ തെരഞ്ഞെടുക്കുന്നതു വരെ പലപ്പോഴും കൂടുതല്‍ സമയം ജോലി ചെയ്ത ജീവനക്കാരോടുള്ള നന്ദിപ്രകടനമായിട്ടാണ് ഇതിനെ കാണുന്നത്.

ലിയോ മാര്‍പ്പാപ്പ നല്‍കുന്ന ഈ ബോണസ് വത്തിക്കാനിലെ വസ്ത്രശാലകള്‍, ഗ്യാസ് സ്റേറഷനുകള്‍, പോസ്ററ് ഓഫീസ് എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബാധകമാകും.

2013ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാരമ്പര്യമായി നല്‍കി വന്നിരുന്ന കോണ്‍ക്ളേവ് ബോണസ് താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. പകരം കൂടുതല്‍ ആവശ്യമുള്ള പേപ്പല്‍ ചാരിറ്റികള്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും ആ പണം നല്‍കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തീരുമാനിച്ചു.

2005ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ മരണശേഷം ബെനഡിക്റ്റ് പതിനാലാമന്‍ മാര്‍പ്പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അധിക ജോലികള്‍ക്ക് വത്തിക്കാന്‍ ജീവനക്കാര്‍ക്ക് 1000 യൂറോയുടെ കോണ്‍ക്ളേവ് ബോണസ് അനുവദിച്ചിരുന്നു.
- dated 31 May 2025


Comments:
Keywords: Europe - Otta Nottathil - vatican_conclave_bonus Europe - Otta Nottathil - vatican_conclave_bonus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Insect_Plague_rome_Cockroaches_June_17_2025
പാറ്റകള്‍ നിറഞ്ഞ ഇറ്റാലിയന്‍ അവധിക്കാല റിസോര്‍ട്ടുകള്‍ സന്ദര്‍ശകര്‍ക്ക് ഭീഷണിയാവുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
യുദ്ധം വീണ്ടും ശക്തമായി വ്യോമാതിര്‍ത്തി അടച്ചു യൂറോപ്യന്‍ വിമാനങ്ങള്‍ മുടങ്ങിയേക്കാം Recent or Hot News
തുടര്‍ന്നു വായിക്കുക
shengen_area_40_years_EU_june_14_2025
40ന്റെ നിറവില്‍ ഷെങ്കന്‍ ഉടമ്പടി Recent or Hot News
തുടര്‍ന്നു വായിക്കുക
നെതന്യാഹു ഇസ്രയേല്‍ വിട്ട് ഗ്രീസിലെത്തിയെന്ന് അഭ്യൂഹം Recent or Hot News
തുടര്‍ന്നു വായിക്കുക
babtism_sweeden_royal_family_princess_Ines
സ്വീഡനില്‍ രാജകീയ മാമ്മോദിസ Recent or Hot News
തുടര്‍ന്നു വായിക്കുക
thoppil_bhasi_smaraka_award_2025_raju_kunnakkattu
അയര്‍ലണ്ട് മലയാളി രാജു കുന്നക്കാട്ടിന് തോപ്പില്‍ ഭാസി സ്മാരക അവാര്‍ഡ്
തുടര്‍ന്നു വായിക്കുക
un_against_deep_sea_colonisation
ആഴക്കടല്‍ കൈയേറ്റത്തിനെതിരേ ഐക്യരാഷ്ട്രസഭ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us